തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വി എസിന്റ ആരോഗ്യനിലയെ സംബന്ധിച്ച് നാല് മണിക്കൂർ മുമ്പ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ചിരുന്നു.ഡയാലിസിസ് ചികിത്സക്ക് വി എസ് അച്യുതാനന്ദനെ വിധേയനാക്കുകയാണ് എന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് വൈകുന്നേരം വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെ പറ്റി മകൻ അരുൺ കുമാർ വി എ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റിലാണ് വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നു എന്ന വിവരമുള്ളത്.Also Read: ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായുള്ള ലാപ്ടോപുകളുടെ വിതരണം മുഖ്യമന്ത്രി നിർവഹിച്ചുഫേസ്ബുക്ക് പോസ്റ്റ്അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.Also Read: കേരളത്തില്‍ നിപ ബാധിച്ചവരെല്ലാം മരിച്ചുവെന്ന വ്യാജ പ്രചാരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍The post വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നു appeared first on Kairali News | Kairali News Live.