തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം കൂടാതെ എടുത്ത് കഴിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ പിടിയിൽ.സഹോദരങ്ങളായ പൈനൂർ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ (40) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. Also Read: യാത്രയ്ക്കിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍തൃപ്രയാർ കള്ളു ഷോപ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശിയായ യുവാവ് ഷാപ്പിൽ വെച്ച് കൊഴുവ ഫ്രൈ കഴിക്കുകയായിരുന്നു. പ്രതികൾ അനുവാദം കൂടാതെ പ്ലെയിറ്റിൽ നിന്നും മീൻ വറുത്തത് എടുത്തു കഴിക്കാൻ ശ്രമിച്ചത് യുവാവ് തടഞ്ഞു.Also Read: പുലര്‍ച്ചെ നാല് മണിക്ക് പ്രതികളെ എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്കരിച്ചു; കൂട്ടബലാത്സംഗക്കേസില്‍ നിര്‍ണായക നീക്കംഇതിന്റെ വൈരാഗ്യത്തിൽ ഷാപ്പിൽ നിന്നും പുറത്തിറങ്ങിയ യുവാവിനെ ഹൈവേ മേൽ പാലത്തിനടിയിൽ കൊണ്ടുപോയി പ്രതികൾ മർദ്ദിക്കുകയായിരുന്നു.The post കള്ളുഷാപ്പിൽ വെച്ച് പ്ലേറ്റിൽ നിന്നും മീൻ വറുത്തത് അനുവാദം കൂടാതെ എടുത്ത് കഴിച്ചു; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ appeared first on Kairali News | Kairali News Live.