ജഡ്ഡുവിനെതിരെ കലിപ്പായി ഇം​ഗ്ലണ്ട് താരങ്ങൾ; അംപയറുടെ മുന്നറിയിപ്പും: ജഡേജയെ കുടുക്കിയ സംഭവം

Wait 5 sec.

എഡ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ രവീന്ദ്ര ജഡേജയെ പ്രതിക്കൂട്ടിലാക്കി ഒരു സംഭവം. അംപയറുടെ മുന്നറിയിപ്പും ജഡേജക്ക് ലഭിച്ചു. എഡ്ബാസ്റ്റൺ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ​ഗില്ലിന്റെ ഡബിൾ സെ‍ഞ്ച്വറി മികവിൽ 587 റൺസ് എടുത്തു. സ്കോർ പിന്തുടരുന്ന ഇം​ഗ്ലണ്ട് നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എടുത്തിട്ടുണ്ട്.രണ്ടാദിനം ആദ്യത്തെ സെഷനിലാണ് ജഡേജക്ക് അംപയർ മുന്നറിയിപ്പ് നൽകുന്ന സംഭവം ഉണ്ടായത്. പേസർ ക്രിസ് വോക്‌സെറിഞ്ഞ 86-ാം ഓവറിലാണ് സംഭവം. 128 കിമി വേഗതയിൽ ഓഫ് സ്റ്റെമ്പിന് പുറത്തേക്കെറിഞ്ഞ ഗുഡ് ലെങ്ത്ത് ബോൾ ഓഫ്‌സൈഡിലേക്കാണ് ജഡേജ കളിച്ചത്.Also Read: ഇം​ഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിങ് റെക്കോർഡ്; അടിപതറി ഇം​ഗ്ലണ്ട് ബാറ്റിങ് നിരപതിയെ തട്ടിവിട്ട പന്തിന് പിന്നാലെ നോൺ സ്ട്രാക്കർ എൻഡിൽ നിന്ന് റണ്ണിങ്ങാനായി ശുഭ്മാൻ ​ഗില്ല് വിളിച്ചു. അത് കണ്ട് അല്പം മുന്നിലേക്ക് ഓടിയ ജഡേജ പക്ഷെ സേഫായി തിരികെ ക്രീസിലേക്ക് കയറി.പക്ഷെ പിച്ചിന്റെ ഡെയ്ഞ്ചർ ഏരിയക്കു വളരെ ക്ലോസായിട്ടാണ് ജഡേജ ഓടിയത്. അതിനാൽ ഓൺഫീൽഡ് അംപയറായ ഷറഫുദുള്ള. ഡെയ്ഞ്ചർ എരിയയിലൂടെ പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഈ എരിയയിലൂടെ ഓടിയാൽ പിച്ചിനു കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരം പ്രവർത്തികളെ വിലക്കുന്നത്. ഇത്തരത്തിൽ പിച്ചിന് കേടുപാടുകൾ സംഭവിക്കുന്നത് ബോളർമാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.Also Read: ഒരുക്കങ്ങളെല്ലാം പൂര്‍ണം, സഞ്ജു അടക്കമുള്ള താരങ്ങൾ; കെ സി എല്‍ താരലേലം ശനിയാഴ്ചമുന്നറിയിപ്പ് കിട്ടിയിട്ടും വീണ്ടും ഇതേ തെറ്റ് ജഡേജ ആവർത്തിക്കുകയും. ഇത് കണ്ട് ഇം​ഗ്ലീഷ് താരങ്ങൾ രോഷാകുലരാകുകയും ചെയ്തു. എന്നാൽ താൻ ഡെയ്ഞ്ചർ ഏരിയയിൽ ടച്ച് ചെയ്തില്ലെന്ന് ജഡേജ പറഞ്ഞപ്പോൾ. ബെൻ സ്‌റ്റോക്‌സ് സ്‌പോട്ടിലെ കാലടയാളം ചൂണ്ടിക്കാണിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബാറ്റ്സമാൻ പിച്ചിന്റെ ഡെയ്ഞ്ചർ ഏരിയയിലൂടെ പോകുന്നത് പിഴയടക്കമുള്ള ശിക്ഷക്ക് കാരണമാകുന്നതാണ്.The post ജഡ്ഡുവിനെതിരെ കലിപ്പായി ഇം​ഗ്ലണ്ട് താരങ്ങൾ; അംപയറുടെ മുന്നറിയിപ്പും: ജഡേജയെ കുടുക്കിയ സംഭവം appeared first on Kairali News | Kairali News Live.