ഉപരാഷ്ട്രപതി ജഗദീപ് ധന്കറിന്റെ സന്ദര്‍ശനം; ഗുരുവായൂരില്‍ ജൂലൈ 7 ന് രണ്ടുമണിക്കൂര്‍ ദര്‍ശന ക്രമീകരണം

Wait 5 sec.

ഉപരാഷ്ട്രപതി ജഗദീപ് ധന്കറിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂലൈ 7 ന് ഗുരുവായൂരില്‍ രണ്ടുമണിക്കൂര്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായമായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. രാവിലെ 8 മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തും.Also read- ‘പ്രതിഷേധ രീതികളുടെ എല്ലാ ജനാധിപത്യ മരാദ്യകളും ലംഘിച്ചു’; വീണാ ജോർജിനെതിരെ ശവപ്പെട്ടി ഉയർത്തിയ യൂത്ത് കോൺഗ്രസിനേയും ബിജെപിയേയും വിമർശിച്ച് പി കെ ശ്രീമതി ടീച്ചർ‘ക്ഷേത്രം ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ക്ക് തുറക്കാനും അനുവാദമില്ല.അതേസമയം പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും.on July 7th Vice President Jagdeep Dhankar visits Guruvayur temble.The post ഉപരാഷ്ട്രപതി ജഗദീപ് ധന്കറിന്റെ സന്ദര്‍ശനം; ഗുരുവായൂരില്‍ ജൂലൈ 7 ന് രണ്ടുമണിക്കൂര്‍ ദര്‍ശന ക്രമീകരണം appeared first on Kairali News | Kairali News Live.