പൂനൂർ | ഡൽഹി യൂണിവേഴ്സിറ്റിയും ഹിസ്റ്റോറിയോലോഗസും ചേർന്ന് ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന സമ്മർ ഇന്റേൺഷിപ്പിൽ പൂനൂർ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി യോഗ്യത നേടി. ബി എ സോഷ്യോളജി അവസാന വർഷ വിദ്യാർഥി മുഹമ്മദ് അലി എരിമയൂരിനാണ് അവസരം ലഭിച്ചത്.മൂന്ന് ആഴ്ചയോളം നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പ് കേന്ദ്രീകരിച്ചിരിക്കുന്നത് ക്വാളിറ്റിയേറ്റീവ് റിസർച്ച്, കോൺടെൻ്റ് ക്രിയേഷൻ എന്നിവയിലാണ്. ഇന്ത്യൻ ഹിസ്റ്ററിയിലെ പ്രമുഖ അക്കാദമിക്കുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻ്റേൺഷിപ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.പാലക്കാട് ജില്ലയിലെ ആലത്തൂർ അബൂബക്കർ ദാരിമി- റംലത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് അലി. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ റെക്ടർ ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.