ട്രംപിന്റെ 4.5 ട്രില്യൺ യുഎസ് ഡോളറിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസാക്കി യുഎസ് കോൺഗ്രസ്. പാർട്ടിയിൽ ആഭ്യന്തര ഭിന്നതകളും എതിർപ്പും നിലനിൽക്കെയാണ് ബിൽ പാസാക്കിയത്. രാജ്യത്തിന്റെ നികുതിയിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായുമാണ് ബിൽ നിലവിൽ വരുന്നത്. ബില്ലിൽ ട്രംപ് ഇന്ന് ഒപ്പ് വയ്ക്കുംസെനറ്റിൽ ബിൽ പാസാക്കിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം റിപ്പബ്ലിക്കൻമാർ പാർട്ടിയിലെ 2 അംഗങ്ങൾ ബില്ലിനെ എതിർത്തിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സമനില വോട്ടോടെയാണ് സെനറ്റിൽ ബിൽ പാസ്സായത്. റിപ്പബ്ലിക്കൻ പാർട്ടികക്കത്തെ എതിർപ്പ് മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ് ബിൽ പാസ്സാക്കിയത്.Also read – പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യയും യുഎസുംശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്ക് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വിമർശിച്ചിരുന്നു. ഈ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്ക് എക്സിൽ വിശേഷിപ്പിച്ചത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിലവിൽ വന്ന 4.5 ട്രില്യൺ ഡോളർ നികുതി ഇളവുകൾ ഇതിലൂടെ സ്ഥിരമാക്കും. ഭക്ഷ്യ സുരക്ഷാ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വിഹിതം വെട്ടികുറയ്ക്കും. ഇത് കൂടാതെ പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള നിർത്തലാവുകയും ചെയ്യും.The post ട്രംപിന്റെ വിവാദ നികുതി നയം: ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി കോൺഗ്രസ് appeared first on Kairali News | Kairali News Live.