തേങ്ങ ഫ്രെഷ് ആയി സൂക്ഷിക്കാൻ ഇതാ ചില വഴികൾ. ചിരകിയ തേങ്ങയും പൊട്ടിച്ചു കഴിഞ്ഞോ ബാക്കി വന്നതോ ആയ തേങ്ങാ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ ചില സൂത്രപണികൾ.1/4 എയർടൈറ്റായ പാത്രങ്ങളിൽ സൂക്ഷിക്കാംകറികൾക്കായ ചിരകിയ തേങ്ങ ബാക്കി വന്നാൽ അത് എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് സൂക്ഷിക്കാം. ഇങ്ങനെ പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ ഇത് കേടുകൂടാതെ ഇരിക്കും2/4 ഫ്രീസറിൽ സൂക്ഷിക്കാംചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിൽ ഫ്രീസറിൽ സൂക്ഷിച്ചാൽ അത് ആറുമാസം വരെ കേടുകൂടാതെ ഇരിക്കും. ഇത്തരത്തിൽ സൂക്ഷിച്ച തേങ്ങ കട്ടിയായി കഴിയുമ്പോൾ അടർത്തിയെടുത്ത് ഫ്രീസർ ബാഗിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി സൂക്ഷിക്കാം.3/4 ഉണക്കി സൂക്ഷിക്കാംതേങ്ങ അരച്ചെടുത്ത് അത് ഒരു പരന്ന പാത്രത്തിൽ എടുക്കുക. എന്നിട്ട് ഇത് ഒരു പാൻ ചൂടാക്കിയിട്ട് അതിനു മുകളിലേയ്ക്ക് വെയ്ക്കാം. തേങ്ങ പൂർണമായും ഉണങ്ങി കഴിഞ്ഞാൽ വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം. ഈർപ്പമില്ലാത്ത പാത്രത്തിൽ വേണം ഇങ്ങനെ സൂക്ഷിക്കാൻ.4/4 പൊട്ടിച്ച തേങ്ങ എങ്ങനെ സൂക്ഷിക്കാംഉപയോഗ ശേഷം പൊട്ടിച്ച തേങ്ങ വേഗം തന്നെ ഫ്രിഡ്ജിൽ വയ്ക്കുന്നത് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. എന്നാൽ പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. അങ്ങനെ ചെയ്യുന്നത് തേങ്ങയുടെ ഗുണവും രുചിയും കുറയുന്നതിനു കാരണമായേക്കാം.The post ചിരകിയ തേങ്ങ ബാക്കി വന്നോ? ദിവസങ്ങളോളം കേടാകാതെ ഇരിക്കാനുള്ളു നുറുങ്ങു വിദ്യകൾ appeared first on Kairali News | Kairali News Live.