വെട്ടിലായി ബിജെപി: ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠഭാഗം; പാഠ്യപദ്ധതി അംഗീകരിച്ച കരിക്കുലം കമ്മിറ്റിയില്‍ ബിജെപി അനുകൂല സംഘടന പ്രതിനിധിയും

Wait 5 sec.

ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പാഠ്യപദ്ധതി അംഗീകരിച്ച കരിക്കുലം കമ്മിറ്റിയില്‍ ബിജെപി അനുകൂല സംഘടന പ്രതിനിധിയും. പാഠഭാഗത്തെക്കുറിച്ച് ഒരു എതിര്‍പ്പും ബിജെപി പ്രതിനിധി ഉയര്‍ത്തിയില്ല.ബിജെപി പ്രതിനിധി എന്‍ ടി എ സംസ്ഥാന ഭാരവാഹി അനൂപ് കുമാര്‍ ആണ് കരിക്കുലം കമ്മിറ്റിയിലുള്ളത്. ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കത്തിനിടെയാണ് വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിനാണ് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കിയത്. എതിര്‍പ്പറയിക്കാത്തതിലൂടെ വെട്ടിലായിരിക്കുകയാണ് ബിജെപി.Also Read : സംസ്ഥാനത്ത് നിപ ബാധിച്ച എല്ലാവരും മരിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കള്ളപ്രചാരണം പൊളിച്ച് കണക്കുകള്‍ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് പാഠപുസ്തകത്തില്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച ഭാഗം ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതിയുടെ രൂപീകരണത്തിനും പരിഷ്‌കരണത്തിനും അംഗീകാരം നല്‍കുന്നത്. ഈ കമ്മിറ്റിയില്‍ വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍, അധ്യാപക പ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പാഠപുസ്തകങ്ങളിലെ ഉള്ളടക്കം, അതിന്റെ പ്രസക്തി, പഠന ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം ഈ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് അന്തിമമാക്കുന്നത്.Also Read : കേരളത്തിലെ ആരോഗ്യ മേഖലയെ തകര്‍ക്കുവാനുള്ള ശ്രമം നടക്കുന്നു; കോന്നി മണ്ഡലത്തിനു മാത്രം മന്ത്രി വീണാ ജോര്‍ജിന്റെ കാലഘട്ടത്തില്‍ നടത്തിയ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് കെ യു ജനീഷ് കുമാര്‍ എംഎല്‍എThe post വെട്ടിലായി ബിജെപി: ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠഭാഗം; പാഠ്യപദ്ധതി അംഗീകരിച്ച കരിക്കുലം കമ്മിറ്റിയില്‍ ബിജെപി അനുകൂല സംഘടന പ്രതിനിധിയും appeared first on Kairali News | Kairali News Live.