ബൈക്കിനെയും റൈഡറെയും വൃത്തിയായി സൂക്ഷിക്കുന്ന ടയര്‍ ഹഗര്‍ അഴിച്ച് മാറ്റതിരിക്കുകയെന്ന് എം വി ഡി. പിന്‍ ടയര്‍ വലിച്ചെറിയുന്ന ചെളി, വെള്ളം, കുഞ്ഞന്‍ കല്ലുകള്‍, മണല്‍ എന്നിവയില്‍ നിന്ന് റൈഡര്‍, പിന്‍ സീറ്റ് റൈഡര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവര്‍ക്കൊപ്പം ബൈക്കിനെ കൂടി സംരക്ഷിക്കുന്നത് ടയര്‍ ഹഗര്‍ അല്ലെങ്കില്‍ മഡ് ഫ്ലാപ്പുകള്‍ ആണെന്നും എം വി ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:ടയര്‍ ഹഗര്‍ ടയറിനോട് ചേര്‍ന്ന് ഇരിക്കട്ടെ. പിന്‍ ടയര്‍ വലിച്ചെറിയുന്ന ചെളി, വെള്ളം, കുഞ്ഞന്‍ കല്ലുകള്‍, മണല്‍ എന്നിവയില്‍ നിന്ന് റൈഡര്‍, പിന്‍ സീറ്റ് റൈഡര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവര്‍ക്കൊപ്പം ബൈക്കിനെ കൂടി സംരക്ഷിക്കുന്നത് ടയര്‍ ഹഗര്‍ അല്ലെങ്കില്‍ മഡ് ഫ്ലാപ്പുകള്‍ ആണ്.ഷോക്ക് അബ്സോര്‍ബര്‍, എക്സ്ഹോസ്റ്റ് സിസ്റ്റം, സ്വിംഗ്ആം റിയര്‍ ഫ്രെയിം മറ്റ് പിന്‍ ഘടകങ്ങള്‍ എന്നിവയെ അഴുക്കില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷിക്കുന്നു . ഇത് മോട്ടോര്‍സൈക്കിളിന്റെ സൗന്ദര്യവും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുന്നു. ബൈക്കിനെയും റൈഡറെയും വൃത്തിയായി സൂക്ഷിക്കുന്ന ടയര്‍ ഹഗര്‍ അഴിച്ച് മാറ്റതിരിക്കുക.The post ടയര് ഹഗര് ടയറിനോട് ചേര്ന്ന് ഇരിക്കട്ടെ, ടയര് ഹഗര് അഴിച്ച് മാറ്റതിരിക്കുക; മുന്നറിയിപ്പുമായി എംവിഡി appeared first on Kairali News | Kairali News Live.