ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ജനപ്രതിനിധി സഭയും പാസാക്കി; ട്രംപ് ഇന്ന് ഒപ്പ് വെക്കും

Wait 5 sec.

വാഷിംഗ്ടണ്‍|  ഡിസി അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളെ വലിയ തോതില്‍ ബാധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് വിവിദാ ബില്‍ ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ജനപ്രതിനിധി സഭ പാസാക്കി. ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പ് വയ്ക്കും. ബില്‍ യു എസ് സെനറ്റ് അംഗീകരിച്ചിരുന്നു. കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് വന്‍ തോതില്‍ തുക ചിലവഴിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214ന് ബില്ല് പാസായി.പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ട്രംപ് മുന്നോട്ട് വെച്ചിരുന്നു. അമേരിക്ക ഫസ്റ്റ് നയം മുറുകെപ്പിടിക്കുന്ന വ്യക്തിഗത, ബിസിനസ് നികുതി ഇളവുകളും ചെലവുകളും കൂടിേച്ചര്‍ന്ന ബില്‍ സമ്പന്നര്‍ക്ക് ഗുണകരമാണ്. നികുതി ഇളവ് വിഭാവനം ചെയ്യുന്ന ഈ ബില്‍ അനുസരിച്ച് അടുത്ത വര്‍ഷം താഴ്ന്ന വരുമാനക്കാര്‍ക്ക് തുച്ഛമായ 150 ഡോളറിന്റെയും ഇടത്തരക്കാര്‍ക്ക് 1750 ഡോളറിന്റെയും സമ്പന്നര്‍ക്ക് 10,950 ഡോളറിന്റെയും ഇളവാണ് നല്‍കുന്നത്.ചെലവ് വെട്ടിക്കുറയ്ക്കലും കൂടുതല്‍ ബാധിക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെയുമാണ്. പോഷകാഹാരത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും ചെലവുകള്‍ വെട്ടി കുറയ്ക്കുന്നത് 12 ലക്ഷം മുതല്‍ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.പ്രകൃതിസൗഹൃദ ഊര്‍ജ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.ബില്ലിനെ, ക്രൂരമായ ബില്ല് എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചു.