ഒരു സെഡാൻ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? 27.26 കി.മി മൈലേജുള്ള കിടിലൻ കാറിന് കമ്പിനി കുറച്ചത് 95000 രൂപ

Wait 5 sec.

സെഡാൻ ബോഡിടൈപ്പിലുള്ള കാറിന് നിലവിൽ ഇന്ത്യൻ വിപണിയിൽ പഴയ പോലയുള്ള ജനപ്രിയത ഇല്ല. ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ഏറ്റവും പ്രിയമുള്ള സെഡാനാണ് സിറ്റി. നിലവിൽ സിറ്റിയുടെ അഞ്ചാം തലമുറ മോഡലാണ് ഇപ്പോൾ കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. സിറ്റിയിലൂടെ ഹോണ്ട സെഡാൻ സെ​ഗ്മെന്റിൽ ആധിപത്യം പുലർത്തിയിരുന്നു.എന്നാൽ ഇപ്പോൾ നിലവിൽ സിറ്റിയുടെ വില്പന താഴ്ന്നിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. മെയ് മാസത്തിൽ 491 യൂണിറ്റുകൾ മാത്രം വിൽക്കാനെ കമ്പനിക്ക് സാധിച്ചിരുന്നുള്ളൂ. അതേ സമയം സിറ്റിയുടെ എതിരാളികളായ ഫോക്സ്വാഗൺ വെർട്ടിസിന്റെ വിൽപ്പന 1,707 യൂണിറ്റായിരുന്നു.Also Read: ഇന്ത്യൻ വിപണിയിൽ മാരുതിയുടെ ഐഡിയ കോപ്പി ചെയ്ത് സ്കോഡ: റെക്കോഡ് വില്പനയും റാങ്കിങ്ങിൽ മുന്നേറ്റവുംഇപ്പോൾ ഇതാ കമ്പനി സിറ്റി e:HEV ഹൈബ്രിഡ് സെഡാന്റെ വില ഒരു ലക്ഷം രൂപയ്ക്കടുത്ത് കുറച്ചിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 95,000 രൂപയാണ് മോഡലിന് കമ്പനി കുറച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇപ്പോൾ 19,89,990 രൂപയാണ് ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാനിന്റെ എക്സ് ഷോറൂം വില വരുന്നത്.20,85,000 രൂപയായിരുന്നു മുമ്പത്തെ വില. എന്നാൽ 2022-ൽ ലോഞ്ച് ചെയ്യുമ്പോൾ ഈ മോഡലിന്റെ വില 19.50 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ ഏകദേശം അതേ വിലയ്ക്കടുത്തെത്തിയിരിക്കുകയാണ്.Also Read: നാട്ടുകാരനെ ചേർത്ത് പിടിച്ച് ഇന്ത്യക്കാർ; ഹ്യുണ്ടായിയെ പിന്തള്ളി വിൽപനയിൽ രണ്ടാം സ്ഥാനം പിടിച്ച് മഹീന്ദ്രവാഹനത്തെ പറ്റി നോക്കുകയാണെങ്കിൽ 1.5-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. 98bhp പരമാവധി പവറും 127Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 37 കണക്റ്റഡ് ഫീച്ചറുകൾ, സ്മാർട്ട് വാച്ച് ഇൻഗ്രേഷൻ, ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ ഫീച്ചറുകളും വാഹനത്തിനുണ്ട്. ഫുള്ളി ലോഡഡ് ZX ട്രിമ്മിലാണ് സിറ്റി ഹൈബ്രിഡ് എത്തുന്നത്.The post ഒരു സെഡാൻ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? 27.26 കി.മി മൈലേജുള്ള കിടിലൻ കാറിന് കമ്പിനി കുറച്ചത് 95000 രൂപ appeared first on Kairali News | Kairali News Live.