ഗര്‍വാ | വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭര്‍ത്താവിനെ ഭക്ഷണത്തില്‍ വിഷം കൊടുത്തു കൊന്നു. കേസില്‍ 20 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലാണ് സംഭവം.ഭര്‍തൃമാതാവിന്റെ പരാതിയില്‍ സുനിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . .കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. റാങ്ക പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഹോകുദാര്‍ ഗ്രാമത്തിലാണ് സംഭവം.മേയ് 11 നായിരുന്നു ബുദ്ധനാഥ് സിംഗും, സുനിതയും തമ്മിലുള്ള വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു