അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ ഡിഎന്‍എ പരിശോധന ഫലം ഉടന്‍ പുറത്തു വന്നേക്കും. ഇതുവരെ 135 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 101 മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. അതേസമയം അപകടത്തിന് പിന്നാലെ ഹോസ്റ്റലിനു മുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ താഴേക്ക് ചാടുന്ന പുതിയ ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തെപ്പറ്റി അന്വേഷിക്കുന്ന ഉന്നതതല സമിതിയുടെ യോഗം കഴിഞ്ഞദിവസം ചേര്‍ന്നു. അപകട കാരണവും സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു.The post അഹമ്മദാബാദ് ദുരന്തം; രഞ്ജിതയുടെ ഡിഎന്എ പരിശോധന ഫലം ഉടന് പുറത്തു വന്നേക്കും appeared first on Kairali News | Kairali News Live.