നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തത്സമയ ഫലം

Wait 5 sec.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണൽ നടക്കുന്നത് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് . രാവിലെ 7.30ന് സ്ട്രോങ് റൂം തുറക്കും ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ. 1403 പോസ്റ്റൽവോട്ടുകളാണുള്ളത്. എം സ്വരാജാണ് എൽഡിഎഫ് സ്ഥാനാർഥി. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയും അഡ്വ. മോഹൻ ജോർജ് എൻഡിഎ സ്ഥാനാർഥിയുമാണ്. മുൻ എംഎൽഎ പി വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചു.263 പോളിങ് ബൂത്തുകളാണ് ഉള്ളത്. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോ‍‍‍‍ട്ടിങ്‌ മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടാണ് എണ്ണുന്നത്. അവസാന റൗണ്ടിൽ 11 ബൂത്തുകളുണ്ടാകും.വികസനങ്ങൾ പറഞ്ഞ് വോട്ട് തേടിയ എം സ്വരാജ് കോലീബി സഖ്യത്തെ മറികടന്ന് മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പുകൾതത്സമയ വിവരങ്ങള്‍ താ‍ഴെThe post നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തത്സമയ ഫലം appeared first on Kairali News | Kairali News Live.