മലപ്പുറം | വിവാദങ്ങള്‍ക്ക് പിടികൊടുത്തില്ലെന്നും ഒരു വര്‍ഗീയവാദിയുടെയും വോട്ട് തേടിയില്ലെന്നും നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പ്രതികരണം. വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച സ്വരാജ് അദ്ദേഹത്തിന് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകട്ടെയെന്നും ആശംസിച്ചു. അനുഭവ പാഠത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും സ്വരാജ് വ്യക്തമാക്കി.നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാന്‍ എല്‍ ഡി എഫിനായി. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. ജനങ്ങള്‍ പരിഗണിച്ചോയെന്ന് സംശയമുണ്ട്. ഫലം സൂഷ്മമായി പരിശോധിക്കും. ഭരണത്തിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. ഉള്‍ക്കൊണ്ട പാഠത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകും. തിരിച്ചടിയുണ്ടായി. പ്രതീക്ഷക്കനുസരിച്ച് ഉയര്‍ന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്വന്തം പഞ്ചായത്തില്‍ പിന്നില്‍ പോയതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി ജന്മനാട്ടില്‍ തോറ്റിട്ടല്ലേ ഇവിടെ വന്ന് ജയിച്ചതെന്നായിരുന്നു സ്വരാജിന്റെ മറുപടി. അങ്ങനെയുള്ള വാദങ്ങളെല്ലാം അരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.