നിലമ്പൂരില്‍ 19,760 വോട്ട് പിടിച്ച പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശനത്തിന് അനുകൂലമായി രമേശ് ചെന്നിത്തല, കെ സുധാകരന്‍ എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ രംഗത്തുവന്നു.എന്നാല്‍ അന്‍വറിന്റെ യു ഡി എഫ് പ്രവേശനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. വി ഡി സതീശന്‍ ശക്തമായി എതിര്‍ത്തതുകൊണ്ടാണ് പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശനം സാധ്യമാകാതിരുന്നത്. നിലമ്പൂരില്‍ 19760 വോട്ടുപിടിച്ച അന്‍വറിനോട് ഇനി യു ഡി എഫ് കൈക്കൊളുന്ന സമീപനം ശ്രദ്ധേയമാകും.Also Read :‘രാഷ്ട്രീയമായിട്ടാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്’; നിലമ്പൂരിൽ ജനവിധിയെ എൽഡിഎഫ് മാനിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻവിഷയത്തില്‍ വി ഡി സതീശന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അന്‍വറിന്റെ യു ഡി എഫ് പ്രവേശനത്തില്‍ പരസ്പരവിരുദ്ധമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പുളള സീറ്റ് നല്‍കണമെന്ന അന്‍വറിന്റെ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സും യു ഡി എഫും തയ്യാറാകുമോ എന്നതും നിര്‍ണായകമാകും.The post പി വി അന്വറിന്റെ യു ഡി എഫ് പ്രവേശനത്തെ ചൊല്ലി കോണ്ഗ്രസ്സില് വീണ്ടും തര്ക്കം രൂക്ഷം appeared first on Kairali News | Kairali News Live.