റവ ഇല്ലെങ്കിൽ എന്താ, കിടിലൻ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Wait 5 sec.

രാവിലെ എന്ത് ഉണ്ടാക്കും എന്നതാണ് പലരെയും സംബന്ധിച്ച് വലിയൊരു ടെൻഷൻ. അരിയും ഉഴുന്നും അരച്ചെടുത്ത് സമയം കളയാൻ താൽപര്യമില്ലാത്ത പലരും രാവിലെ എളുപ്പത്തിന് ഉണ്ടാക്കുന്ന ഒന്നാണ് ഉപ്പുമാവ്. എന്നാൽ കറക്ട് സമയത്ത് റവ ഇല്ലാതെ പോയാലോ ? എന്നാൽ റവ ഇല്ലെങ്കിലും ഇനി ഉപ്പുമാവ് ഉണ്ടാക്കാമല്ലോ… അതും വളരെ ഹെൽത്തി ആയിട്ട്…അവശ്യ ചേരുവകൾസേമിയ -1 കപ്പ്വെളിച്ചെണ്ണ -ആവശ്യത്തിന്കായപ്പൊടി -ഒരു നുള്ള്കടുക് -ആവശ്യത്തിന്കറിവേപ്പില -ആവശ്യത്തിന്ഇഞ്ചി -2 ടീസ്പൂൺപച്ചമുളക് -3 എണ്ണംസവാള -1 (ചെറുതായി അരിഞ്ഞത്)മുളപ്പിച്ച ചെറുപയർ -1/4 കപ്പ്വെള്ളം -ആവശ്യത്തിന്മല്ലിയില -ആവശ്യത്തിന്നാരങ്ങനീര് -1 ടീസ്പൂൺALSO READ: രാവിലെ ഒരു വെറൈറ്റി പിടിച്ചാലോ? വീട്ടിൽ തന്നെ സിംപിളായി ഉണ്ടാക്കാം, ഈ നോർത്തിന്ത്യൻ ഡിഷ്തയ്യാറാക്കുന്ന വിധംഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ശേഷം സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം.അതേ പാനിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് കടുകും കായവും മൂപ്പിക്കാം. ഇതിലേയ്ക്ക് കറിവേപ്പിലയും ചേർക്കാം. ശേഷം സവാള അരിഞ്ഞതു ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർത്തു വേവിക്കാം. രണ്ട് വലിയ സ്പൂൺ വെള്ളം ഒഴിച്ച് വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം. വെള്ളം വറ്റി കഴിഞ്ഞ് അതിലേക്ക് കുറച്ച് മല്ലിയിലയും നാരങ്ങ നീരും ചേർത്ത് വിളമ്പാം.The post റവ ഇല്ലെങ്കിൽ എന്താ, കിടിലൻ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.