കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. 25നും 30നും ഇടയില്‍ പ്രായമുള്ള അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ കിണറില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം.ALSO READ: ഷോലെയില്‍ ബച്ചന് ഒരു ലക്ഷം, കൂടുതല്‍ വാങ്ങിയത് ധര്‍മേന്ദ്ര! ജയാ ബച്ചന് കുറവ്; പ്രതിഫല കണക്കുകള്‍ ഇങ്ങനെ12 അടി താഴ്ചയുള്ള സ്വകാര്യവസ്തുവിലെ കിണറിലാണ് ഇവര്‍ ഇറങ്ങിയത്. പകുതിയോളം വെള്ളമുണ്ടായിരുന്ന കിണറില്‍ പശുക്കുട്ടി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍, സംഭവസമയം അവിടെ മാങ്ങ പറിക്കുകയായിരുന്നു. പശുക്കുട്ടിയെ രക്ഷിക്കാനായി ഒന്നിന് പിറകേ ഒന്നായാണ് ഇവര്‍ കിണറിലേക്ക് ഇറങ്ങിയത്. ആറാമനായി ഇറങ്ങിയയാള്‍ ഒരു വിധത്തില്‍ കിണറിന് പുറത്തെത്തിയപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗുണ ജില്ലാ കളക്ടര്‍ കിഷോര്‍ കന്യാല്‍ പറയുന്നു. എങ്ങനെയാണ് പശുക്കുട്ടി കിണറ്റില്‍ വീണതെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.ALSO READ: ‘അടിയന്തിരാവസ്ഥ അറബിക്കടലില്‍… ഇന്ദിര ഇന്ത്യക്ക് ആപത്ത്’; ജനാധിപത്യത്തിന്റെ ഇരുണ്ട ദിനങ്ങള്‍ഗോസേവകരായ ശിവ്ദയാല്‍ സാഹു, ഗുര്‍ദയാല്‍ ഓഖ, മന്നു കുശ്വാഹ, സിദ്ധാര്‍ഥ് സഹരിയ, സോനു കുശ്വാഹ എന്നിവരാണ് മരിച്ചത്.The post കിണറ്റില് വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന് ശ്രമിച്ചു, അഞ്ച് യുവാക്കള്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.