കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) 2025-26 അധ്യയന വർഷത്തേയ്ക്ക് നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന എൽ.ബി.എസ് സെന്റർ നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾ ജൂൺ 28 ന് മുൻപ് കോളേജ് വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. കോളേജ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുള്ള അനുബന്ധ രേഖകളുമായി ജൂൺ 30-ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471-2998391, 9447205324, 9633633094.