പി വി അൻവറിന്റെ മുന്നണി പ്രവേശനം: കോൺഗ്രസിൽ ഭിന്നത തുടരുന്നു

Wait 5 sec.

പി വി അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുതിർന്ന നേതാക്കളും മുസ്ലിം ലീഗും. പി വി അൻവറിൻ്റെ മുന്നണി പ്രവേശനത്തെ എതിർത്ത് വി ഡി സതീശൻ രംഗത്ത്. എന്നാൽ അൻവറിനെ പരിഗണിക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളും മുസ്ലിം ലീഗ് നേതൃത്വവും എന്നാണ് സൂചന.പി വി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. അൻവറിന്റെ കാര്യം അടഞ്ഞ അധ്യായം. അൻവർ കോൺഗ്രസിനെയും യുഡിഎഫിനെയും വെല്ലുവിളിച്ചു. തന്നെ വ്യക്തിപരമായി അവഹേളിച്ചു. ഇനി അൻവറിനു മുന്നിൽ യുഡിഎഫിന്റെ വാതിൽ തുറക്കേണ്ടതില്ല എന്ന നിലപാടാണ് സതീശൻ മുതിർന്ന നേതാക്കളെ അറിയിച്ചത്.Also read:പുന്നപ്പുഴയിലെ ഒഴുക്ക്; കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് മണ്ണിടിച്ചിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പക്ഷെ സതീശൻ്റെ നിലപാടിനോട് രമേശ് ചെന്നിത്തല, കെ സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് യോജിപ്പില്ല. സമവായത്തിന് തയ്യാറാകണം എന്ന അഭിപ്രായമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ഉള്ളത്. കടുംപിടുത്തം പാടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശം പറയുന്നു.മുസ്ലിം ലീഗിന്റെ മനസ്സുകൂടി വായിച്ചാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. പക്ഷേ സതീശൻ വഴങ്ങുന്നില്ല. അൻവർ വിഷയം വിവാദമായി നിലനിർത്തുന്നതിലും സതീശന് യോജിപ്പില്ല. അൻവറിനെ അവഗണിച്ച് മുന്നോട്ടുപോകാനാണ് സതീശന്റെ നീക്കം. പക്ഷേ ഇക്കാര്യം മറ്റന്നാൾ ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ മുതിർന്ന നേതാക്കൾ ഉന്നയിക്കുമെന്നാണ് സൂചന.The post പി വി അൻവറിന്റെ മുന്നണി പ്രവേശനം: കോൺഗ്രസിൽ ഭിന്നത തുടരുന്നു appeared first on Kairali News | Kairali News Live.