കളി നാട്ടിൽ തന്നെ തുടരാൻ നെയ്മർ; സാൻ്റോസുമായുള്ള കരാർ ദീർഘിപ്പിച്ചു

Wait 5 sec.

ബ്രസീലിയന്‍ ക്ലബ് സാന്റോസുമായുള്ള കരാര്‍ നീട്ടി നെയ്മര്‍ ജൂനിയർ. ഈ വർഷം അവസാനം വരെയാണ് നീട്ടിയത്. 2026ലെ ലോകകപ്പ് വരെ കരാര്‍ നീട്ടാനുള്ള സാധ്യതയും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. സാന്റോസിലെ അദ്ദേഹത്തിന്റെ കരാര്‍ ജൂണ്‍ 30-ന് അവസാനിക്കേണ്ടതായിരുന്നു.സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ജനുവരിയിലാണ് 33-കാരനായ നെയ്മര്‍ തന്റെ ബാല്യകാല ക്ലബില്‍ വീണ്ടും ചേര്‍ന്നത്. സാന്റോസ് ടീം മാത്രമല്ല, വീടും വേരുകളും ചരിത്രവും ജീവിതവുമാണെന്ന് അദ്ദേഹം പറഞ്ഞതായി ക്ലബ് പ്രസ്താവനയിൽ പറയുന്നു.Read Also: അര്‍ജന്റൈന്‍ ക്ലബ് ബൊക്ക സമനിലയില്‍ കുരുങ്ങിയത് സ്‌കൂള്‍ അധ്യാപകന്റെ ഗോളില്‍നെയ്മറിന്റെ ചിത്രം ഉപയോഗിക്കുന്നതിനായി സാന്റോസും എന്‍ ആര്‍ സ്‌പോര്‍ട്‌സും തമ്മിലുള്ള അധിക കരാറിൽ കൂടി തീരുമാനമായി. ക്ലബിലെ നെയ്മറിന്റെ സാന്നിധ്യം വഴി ലഭിക്കുന്ന വരുമാനത്തിന് 15 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സാന്റോസ് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ക്ലബ് ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനന്‍സില്‍ ലോണില്‍ കളിക്കാനുള്ള ഓഫര്‍ നെയ്മര്‍ നിരസിച്ചിരുന്നു. നേരത്തേ, ബാഴ്സയിലും പി എസ് ജിയും നെയ്മർ കളിച്ചിരുന്നു.The post കളി നാട്ടിൽ തന്നെ തുടരാൻ നെയ്മർ; സാൻ്റോസുമായുള്ള കരാർ ദീർഘിപ്പിച്ചു appeared first on Kairali News | Kairali News Live.