പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാ ചര്‍ച്ചയും

Wait 5 sec.

കോഴിക്കോട് | വായനാപക്ഷാചരണത്തിന്റെ ഭാഗമായി നല്ലളം ഉറൂബ് ലൈബ്രറി പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാ ചര്‍ച്ചയും സംഘടിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ റഫീന അന്‍വര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കഥാകൃത്ത് മെല്‍വില്‍ ക്ലാരമെന്റ് അനുസ്മരണ പ്രഭാഷണം നടത്തി.ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി എ മുഹമ്മദ് കോയയുടെ സുല്‍ത്താന്‍ വീട് എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് നഫീസ സെയ്തു, കാന്‍ഫെഡ് പ്രവര്‍ത്തനാനുഭവങ്ങള്‍ സ്മരിച്ച് സുരേഷ് പൈങ്ങോട്ടൂര്‍, പഴയകാല നാടകാനുഭവങ്ങള്‍ പങ്കുവെച്ച് ടി പി കോയാമു, ചര്‍ച്ചയില്‍ പങ്കെടുത്ത് എം സി പ്രദീപ് കുമാര്‍ സംസാരിച്ചു.സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ലൈബ്രേറിയന്‍ എന്‍ വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.