പുതിയ തലമുറ വായനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ആര്‍ ഗിരീഷ് കുമാര്‍

Wait 5 sec.

മലപ്പുറം | വായനാ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ പ്രൗഢമായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പുതിയ തലമുറ ഡിജിറ്റല്‍ വായനയോടൊപ്പം സാമ്പ്രദായിക വായനക്ക് പ്രാമുഖ്യം നല്‍കണമെന്നും മൂല്യമുള്ള വായന യഥാര്‍ഥ മനുഷ്യനാകാന്‍ സഹായിക്കുമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.വീട്ടില്‍ മികച്ച ലൈബ്രറി സജ്ജീകരിച്ച മേല്‍മുറി ഖാലിദ് ഹാജിയെ ചടങ്ങില്‍ ആദരിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങളുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ എന്ന പുസ്തകം ആസ്പദമാക്കി ചര്‍ച്ചാ സംഗമം, വായനാനുഭവം, സെമിനാര്‍, അവാര്‍ഡ് ദാനം എന്നിവ നടന്നു.പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, വൈസ് പ്രിന്‍സിപ്പല്‍ നൂറുല്‍ അമീന്‍, ഇസ്‌ലാമിക് വിഭാഗം തലവന്‍ അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, ഹസന്‍ സഖാഫി വേങ്ങര, ശക്കീര്‍ സഖാഫി കോട്ടുമല പ്രസംഗിച്ചു.