എറണാകുളത്ത് വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: പൊലീസ് കേസെടുത്തു

Wait 5 sec.

എറണാകുളം അമ്പലമേട്ടിൽ വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്ക് എത്തിയ അസം കുടുംബത്തിലെ യുവതിയാണ് കഴിഞ്ഞദിവസം വീട്ടിൽ പ്രസവിച്ചത്.Also read:സിഐടിയു പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് സമാപനംആദ്യത്തെ കുട്ടി പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും മരിച്ചു. വിവരമറിഞ്ഞ് ആശാ പ്രവർത്തക എത്തിയാണ് ഇവരെ തൃപ്പൂണിത്തുറ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി അമ്മയെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.Also read: രക്തം പുരണ്ട ഷർട്ടുമായി നിയമസഭയെ ഇളക്കി മറിച്ച കേരളം ഇന്നും മറക്കാത്ത പ്രസംഗംപൊലീസിന്റെ അന്വേഷണത്തിൽ ഇവർ നേരത്തെ കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സ തേടിയതായി വ്യക്തമായിട്ടുണ്ട്. ആശുപത്രിയിലുള്ള അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.The police have registered a case in the case of the death of twins during a home delivery in Ambalamedu, Ernakulam. The woman, from an Assamese family who had come from Kannur to work at a plywood company in Ernakulam, gave birth at home the other day.The post എറണാകുളത്ത് വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: പൊലീസ് കേസെടുത്തു appeared first on Kairali News | Kairali News Live.