മോസ്‌കോ | ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. അവര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ട്.രാജ്യത്തിനും ദേശീയതക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. മോസ്‌കോയില്‍ വച്ചാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.