അടിയന്തരാവസ്ഥയാണ് ഞങ്ങൾക്കെല്ലാം ഊർജ്ജം നൽകിയ ഊർജ ശ്രോതസ്സ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി. ശക്തമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.Also read: അടിയന്തരാവസ്ഥ കേരളത്തിന്റെ ജനാധിപത്യ ശബ്ദം തകര്‍ത്ത വിധംഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഒരു അധ്യായമാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചവരെ എല്ലാം അറസ്റ്റ് ചെയ്തു. ഭരണഘടന അവകാശങ്ങൾ ഇല്ലായ്മ ചെയ്തു. വലിയ ചെറുത്ത് നിൽപ്പിലൂടെയാണ് രാജ്യം മുന്നോട്ട് പോയത് എന്നും അദ്ദേഹം പറഞ്ഞു.Also read: ശ്രദ്ധേയമായി എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദർശനംഅതേസമയം, വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്നലെ ആശുപത്രിയിൽ എത്തി അരുൺ കുമാറുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യനിലയിലേക്ക് വിഎസ് എത്തിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post ‘അടിയന്തരാവസ്ഥയാണ് ഞങ്ങൾക്കെല്ലാം ഊർജ്ജം നൽകിയ ഊർജ ശ്രോതസ്സ്’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.