കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.