യുജി അപേക്ഷ ഫോമിൽ ഉർദു ഭാഷ ഒഴിവാക്കി ദില്ലി സർവകാലശാല. പകരം മാതൃഭാഷ ഓപ്ഷനുകളിൽ മുസ്ലിം എന്നാണ് ചേർത്തിരിക്കുന്നത്. ഉറുദു എന്ന ഭാഷയ്ക്ക് തത്തുല്യമായി ‘മുസ്ലിം’ എന്ന് പ്രയോഗിച്ചതിൽ കനത്ത പ്രതിഷേധമാണ് സർവകലാശാലക്കെതിരെ ഉയരുന്നു. ജാതീയത വ്യക്തമാക്കുന്ന മോച്ചി, ബീഹാറി എന്നിവയും മാതൃഭാഷ ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അപേക്ഷാഫോമിലെ പിഴവുകളിൽ പ്രതിഷേധമുയർത്തി എസ്എഫ്ഐ രംഗത്തെത്തി. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതാണ് സർവ്വകലാശാലയുടെ നീക്കമെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനുള്ള ബിജെപി അജണ്ടയാണ് ഇതിനു പിന്നിൽ. സർവകലാശാലകളിലെ കാവിവൽക്കരണ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എസ്എഫ്ഐ പറഞ്ഞു.The post യുജി അപേക്ഷ ഫോമിൽ ഉർദു ഭാഷയില്ല; പകരം ഓപ്ഷൻ ‘മുസ്ലിം’! ദില്ലി സർവകാലശാലക്കെതിരെ വൻ പ്രതിഷേധം appeared first on Kairali News | Kairali News Live.