പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ ആപ്പിൾ? എഐ യുദ്ധത്തിൽ പുതിയ വ‍ഴിത്തിരിവ്; 14 ബില്യൺ ഡോളറിന്‍റെ ഡീലിൽ ഉറ്റുനോക്കി ടെക് ലോകം

Wait 5 sec.

എഐ ലോകത്ത് അതിവേഗത്തിൽ മുന്നേറുന്ന പ്രമുഖ നിർമിതബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ സിലിക്കൺവാലിയിൽ കൊണ്ടുപിടിച്ച ശ്രമമെന്ന് റിപ്പോർട്ട്. ടെക് ഭീമനായ ആപ്പിളാണ് അണിയറയിൽ ഇതിനുള്ള കരുനീക്കങ്ങൾ സജീവമാക്കിയത്. പേരുകേട്ട AI സെർച്ച് എഞ്ചിനായ പെർപ്ലെക്സിറ്റിയുടെ മൂല്യം 14 ബില്യൺ ഡോളറാണെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ, ആപ്പിളിന്റെ നീക്കങ്ങൾ ഏറ്റെടുക്കലിൽ കലാശിച്ചാൽ ടെക് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. 2014 ലെ 3 ബില്യൺ ഡോളറിന്‍റെ ബീറ്റ്സ് ഏറ്റെടുക്കലിനെയാവും ഇത് മറികടക്കുക.ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെങ്കിലും ആപ്പിളിന്റെ എം & എ മേധാവി അഡ്രിയാൻ പെരിക്ക, സർവീസസ് മേധാവി എഡ്ഡി ക്യൂ, എഐ ഗവേഷണത്തിലെ പ്രധാന വ്യക്തികൾ അടക്കം ഇവയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിപ്പോർട്ടിൽ പ്രതികരിക്കാൻ ആപ്പിളോ പെർപ്ലെക്സിറ്റിയോ തയ്യാറായിട്ടില്ല. ALSO READ; 3ഡി കർവ്ഡ് ഡിസ്‌പ്ലേ, 5500mAh ബാറ്ററി; കരുത്തൻ ഫീച്ചറുകളുമായി വിവോ വൈ400 പ്രോ സ്‌മാർട്ട്‌ഫോൺ വന്നേ…നിർമിതബുദ്ധി യുദ്ധത്തിൽ ഓപ്പൺ എഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ വമ്പന്മാരുമായി ഓടിയെത്താൻ പലവിധത്തിൽ മത്സരിക്കുന്നുണ്ടെങ്കിലും പിടിച്ചു നിൽക്കാനാകാതെ കഷ്ടപ്പെടുകയാണ്. പെർപ്ലെക്സിറ്റി സ്വന്തമാക്കിയാൽ, ഒറ്റയടിക്ക് ആപ്പിളിന് ഒരു AI സെർച്ച് എഞ്ചിനടക്കമുള്ള സൗകര്യങ്ങളുമായി എതിരാളികൾക്കൊപ്പം ഓടിപ്പിടിക്കാനാകുമെന്നാണ് നിരീക്ഷിക്കുന്നത്. കൂടാതെ, പെർപ്ലെക്സിറ്റിയിലുള്ള എഐ മേഖലയിലെ പ്രതിഭകളുടെ ഒരു ടീമിനെ തന്നെ ഇതിലൂടെ ആപ്പിളിന് കൈകളിലെത്തിക്കാൻ കഴിയും. അതേസമയം, മുഴുവനായിട്ട് വാങ്ങുന്നതിന് പകരം പാർട്ണർഷിപ്പിൽ പ്രവർത്തിക്കാനുള്ള വഴികളും ആപ്പിൾ പരിഗണിക്കുന്നുണ്ട്. അതേസമയം, ആപ്പിളിനൊപ്പം സാംസങും പെർപ്ലെക്സിറ്റിയെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.The post പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ ആപ്പിൾ? എഐ യുദ്ധത്തിൽ പുതിയ വ‍ഴിത്തിരിവ്; 14 ബില്യൺ ഡോളറിന്‍റെ ഡീലിൽ ഉറ്റുനോക്കി ടെക് ലോകം appeared first on Kairali News | Kairali News Live.