കണ്ണൂരിലെ തെരുവുനായ ശല്യം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Wait 5 sec.

കണ്ണൂര്‍ | കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.