പാലക്കാട് മണ്ണാര്‍ക്കാട് തച്ചനാട്ടുകര ചെത്തല്ലൂരില്‍ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് ശക്തമായ കാറ്റ് ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വീടുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു. അതിനിടയില്‍ പലയിടത്തും വൈദ്യുത പോസ്റ്റുകള്‍ വീണു വൈദ്യുതി വിതരണം സ്തംഭിച്ചു.ALSO READ: ‘ജമാഅത്തെ ഇസ്ലാമിയെ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി’; ഈ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർഅതേസമയം ജില്ലയില്‍ നന്ദിയോടും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റിലും മഴയിലും മരണങ്ങള്‍ കടപുഴകി. സംഭവത്തില്‍ നാലോളം വൈദ്യുതി തൂണുകളും കമ്പികളും തകര്‍ന്നിട്ടുണ്ട്. മരം വീണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കും സമീപവാസിയുടെ വീടും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്.ALSO READ: എയര്‍ ഇന്ത്യ ദുരന്തത്തില്‍ ബാക്കിയായത് നൂറു പവനും എണ്ണായിരം രൂപയും ഭഗവദ് ഗീതയും… രക്ഷാപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ കണ്ണിനെ ഈറനണിയിക്കുംചൊവ്വാഴ്ച വൈകിട്ടോടെ ഉണ്ടായ സംഭവത്തിന് പിന്നാലെ വണ്ടിത്താവളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ജീവനക്കാരെത്തിയാണ് പ്രദേശത്തെ സ്കൂളിന് മുന്നില്‍ വീണുകിടന്ന വൈദ്യുതി ലൈനുകള്‍ മാറ്റി ഗതാഗതം ഉള്‍പ്പെടെ പുനസ്ഥാപിച്ചത്.The post പാലക്കാട് നാശംവിതച്ച് ചുഴലിക്കാറ്റ്; വീടുകള് തകര്ന്നു appeared first on Kairali News | Kairali News Live.