രാജ്ഭവനെ ആര്‍ എസ് എസ് കേന്ദ്രമാക്കരുത്: വി ഡി സതീശന്‍

Wait 5 sec.

തിരുവനന്തപുരം | രാജ്ഭവന്‍ രാഷ്ട്രീയ കേന്ദ്രമല്ലെന്ന് പറയേണ്ടത് സര്‍ക്കാറാണെന്നും രാജ്ഭവനെ ആര്‍ എസ് എസ് കേന്ദ്രമാക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചതാണ്. സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല ഗവര്‍ണറോടാണ് ഇതേക്കുറിച്ചുള്ള പ്രതിഷേധം അറിയിക്കേണ്ടത്. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് മിണ്ടിയത്. ഈ പോക്ക് പോയാല്‍ സി പി എം മുങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സി പി എമ്മിനൊപ്പം സി പി ഐയും മുങ്ങുമെന്നും സതീശന്‍ പറഞ്ഞു.