സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്

Wait 5 sec.

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത.Also read: പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും; പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസിൽഅസിസ്റ്റന്റ് പ്രൊഫസർ പാനലിലേക്ക് അപേക്ഷിക്കാംതിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ നിലവിലുള്ളതും അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലികമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.എൻജിനീയറിങ് വിഭാഗങ്ങളിലേക്ക് എ ഐ സി ടി ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും സയൻസ് വിഭാഗങ്ങളിലേക്ക് യു ജി സി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ പരീക്ഷക്കും കൂടിക്കാഴ്ചക്കും തയ്യാറായി മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിലെ അതാതു വകുപ്പ് തലവന്മാർക്കു മുൻപിൽ നേരിട്ട് ഹജരാകണം. കൂടുതൽ വിവരങ്ങൾക്ക്‌: http://www.gecbh.ac.in, 0471-2300484.The post സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ് appeared first on Kairali News | Kairali News Live.