ഇംഗ്ലീഷ് ഭാഷയെ തള്ളിയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രതികരണത്തിനെതിരെ പ്രതികരിക്കാത്ത മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. പൊതുസമൂഹത്തിന് മുന്നില്‍ ഗൗരവത്തോടെചര്‍ച്ച ചെയ്യേണ്ട പരാമര്‍ശമാണിതെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാഹ്യസമ്മര്‍ദ്ദമോ നിര്‍ദേശങ്ങളോ ആകാം ഇതിന് കാരണമെന്നും അപമാനകരമായ വിധേയത്വമാണിതെന്നും അദ്ദേഹം തുറന്നടിച്ചു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഇനിയും വാചാലരാകണോയെന്നും ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് ചോദിച്ചു.The post ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ, കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങള്; അപമാനകരമായ വിധേയത്വമെന്ന് ഡോ. ജോണ് ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.