തിരുവനന്തപുരം| കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പരിസരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സിസി ടിവി നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം. സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെഎസ്ആര്‍ടിസി ഡിപ്പോ പരിസരങ്ങളെ വേസ്റ്റ് ബിന്നായി കാണുന്നവവരെ പിടികൂടാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. സിസി ടിവി കാമറകള്‍ സ്ഥിരമായി നിരീക്ഷിച്ച് മാലിന്യ നിക്ഷേപ സംഘളെ പിടികൂടാന്‍ ഇനി ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവുമുണ്ടാവും.മാലിന്യം തള്ളുന്നത് കണ്ടാല്‍ ഉടന്‍ വിവരം യൂണിറ്റ് ഓഫീസറെ അറിയിക്കും. കൃത്യമായ തെളിവുകളും ശേഖരിക്കും. ഒപ്പം സമയവും, സ്ഥലവും, മാലിന്യം കണ്ട രീതിയും തെളിവുമെല്ലാം ചേര്‍ത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാട്ട്‌സ് ആപ്പ് നമ്പറായ 9446700800 എന്ന നമ്പറിലേക്കും അയക്കും. പിഴയും ശിക്ഷയുമൊക്കെ അവിടെ നിന്ന് വരും. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത് എവിടെയാണെങ്കിലും ചിത്രം പകര്‍ത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജീവനക്കാര്‍ക്കും നിര്‍ദേശവും നല്‍കി.