നിലമ്പൂര്‍ വിധിയെഴുതുന്നു ! ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ്, എം സ്വരാജ് വലിയ വിജയം നേടുമെന്ന് ടി പി രാമകൃഷ്ണന്‍

Wait 5 sec.

നിലമ്പൂരില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ് രേഖപ്പെടുത്തി. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്.നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം. നാട്ടുകാരനായ യുവനേതാവ് എം സ്വരാജിലൂടെ എല്‍ഡിഎഫ് പ്രചാരണത്തിലുടനീളം ശക്തമായ മുന്നേറ്റമാണ് നടത്തിയത്.നിലമ്പൂരില്‍ എം സ്വരാജ് വലിയ വിജയം നേടുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. RSS വര്‍ഗീയ സംഘടന ആണെന്നും മത രാഷ്ട്രവാദികളുമായി ഒരു വീട്ടുവീഴ്ചയും സി പി ഐ എമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.Also Read : വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്താനെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും പ്രദേശത്ത് സജ്ജമാണ്. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബൂത്ത് സന്ദര്‍ശനത്തിന് ഇറങ്ങുകയാണ് എം സ്വരാജ്.The post നിലമ്പൂര്‍ വിധിയെഴുതുന്നു ! ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ്, എം സ്വരാജ് വലിയ വിജയം നേടുമെന്ന് ടി പി രാമകൃഷ്ണന്‍ appeared first on Kairali News | Kairali News Live.