ഒക്ടോബർ, സര്‍ദാര്‍ ഉദ്ധം, ആദിത്യ വർമ എന്നി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയ്ക്ക് പരിചിതമായ നടി ആണ് ബനിത സന്ധു. ഇപ്പോൾ സിനിമയിലേക്ക് വന്നതിന് പിന്നാലെ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി. സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ വലിയ ബോഡി ഷെയിമിന് ഇരയായിട്ടുണ്ട് എന്ന ബനിത സന്ധു പറയുന്നു. ചുള്ളിക്കമ്പ് പോലെയിരിക്കുന്നു എന്നും ഇങ്ങനെ ഒരു നായികയോട് നായകന് എങ്ങനെ പ്രേമം തോന്നി എന്നും തുടങ്ങി ഒരുപാട് കമന്റുകൾ അക്കാലത്ത് തനിക്ക് നേരെ വന്നിരുന്നുവെന്നും ബനിത സന്ധു എഎൻഐയോട് സംസാരിക്കവേ പറഞ്ഞു. ബനിത സന്ധു പറഞ്ഞത്:ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ ആളുകൾ എന്നെ ബോഡി ഷെയിം ചെയ്തു. ഞാൻ ചുള്ളിക്കമ്പ് പോലെയിരിക്കുന്നു എന്നു പറഞ്ഞു കൊണ്ട് ആളുകൾ എന്നെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഇത്ര മെലിഞ്ഞ ഒരു നായികയോട് നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെ അന്ന് കമന്റുകൾ വന്നിരുന്നു. ബോഡി ഷെയിമിംഗ് നേരിട്ട എന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്. അതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ വളർന്നു വന്ന സംസ്കാരം ഇങ്ങനെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അതിൽ വലിയ വിഷമമം തോന്നിയിരുന്നില്ല. ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതിനെ ഞാൻ അങ്ങനെയേ കണ്ടിരുന്നുള്ളൂ. അതൊന്നും ഞാൻ മനസ്സിലേക്ക് എടുത്തിട്ടില്ല. View this post on Instagram A post shared by Banita Sandhu (@banitasandhu)ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ഒക്ടോബർ എന്ന ചിത്രത്തിലൂടെയാണ് ബനിത സന്ധു ഇന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വരുൺ ധവാനെ നായകനാക്കി ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ഒക്ടോബർ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നില്ല. തുടർന്ന് സര്‍ദാര്‍ ഉദ്ധം, ആദിത്യ വർമ, മദർതേരെസ ആന്റ് മീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ദില്‍ജിത് ദൊസാഞ്ജ് നായകനായി എത്തുന്ന ഡിറ്റക്റ്റീവ് ഷെർഡിൽ ആണ് ഇനി ബനിതയുടേതായി റിലീസിനെത്താനിരിക്കുന്ന ചിത്രം.