രാജ്ഭവനില്‍ വീണ്ടും ആര്‍എസ്എസ് ചിത്രം: ‘രാജ്ഭവനെ ആര്‍ എസ് എസ്സിന്റെ കാര്യാലയമാക്കാന്‍ അനുവദിക്കില്ല’; പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

Wait 5 sec.

രാജ്ഭവനിലെ പൊതുപരിപാടിയില്‍ വീണ്ടും ആര്‍എസ്എസ് പതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ഭരണഘടനയുടെ ആമുഖം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാസെക്രട്ടറി ഡോ. ഷിജു ഖാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനെ ആര്‍ എസ് എസ്സിന്റെ കാര്യാലയമാക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഷിജു ഖാന്‍ പറഞ്ഞു. RSS ഭാരതമാതാവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്.കാവി കൊടി പിടിച്ച ഭാരത മാതാവിൻ്റെ ചിത്രം ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്.Also Read : വീണ്ടും RSS ഭാരതമാതാവിന്റെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി“എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ല” എന്ന്പറഞ്ഞാണ് മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.The post രാജ്ഭവനില്‍ വീണ്ടും ആര്‍എസ്എസ് ചിത്രം: ‘രാജ്ഭവനെ ആര്‍ എസ് എസ്സിന്റെ കാര്യാലയമാക്കാന്‍ അനുവദിക്കില്ല’; പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ appeared first on Kairali News | Kairali News Live.