മനാമയിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണക്കട്ടി മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍

Wait 5 sec.

മനാമ: മനാമയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 4,000 ദിനാര്‍ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടി മോഷ്ടിച്ചതിന് ഏഷ്യന്‍ പൗരനായ ഒരു പുരുഷനെയും സ്ത്രീയെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യില്‍ നിന്നും സ്വര്‍ണ്ണക്കട്ടി കണ്ടെടുത്തു.കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം, എല്ലാ വാണിജ്യ സ്ഥാപനങ്ങളും അവരുടെ നിരീക്ഷണ ക്യാമറ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പതിവായി അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് ക്രിമിനല്‍ മീഡിയ ഡിവിഷന്‍ ആവശ്യപ്പെട്ടു.സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ ഏതൊരു പ്രവര്‍ത്തനവും ശ്രദ്ധയില്‍പ്പെട്ടാല്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെടാം. The post മനാമയിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണക്കട്ടി മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.