ടെഹ്റാന് | ഇസ്റാഈലിന് പിന്തുണയുമായി ഇറാനെ ആക്രമിച്ച് അമേരിക്കയും. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇവിടങ്ങളില്‍ എത്രാമാത്രം നാശനഷ്ടം സംഭവിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.ഇറാനെ ഇസ്റാഈല്‍ ആക്രമിച്ചതിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം. കനത്ത പ്രഹരശേഷിയുള്ള യു എസ് വ്യോമസേനാ ബി 2 ബോംബര്‍ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിച്ചാണ് ആക്രമണം നടത്തിയത്.ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്റാഈലിന് മാത്രമായി സാധിക്കില്ലെന്നും എന്നാല്‍ ആക്രമണത്തിന് കരസേനയെ ഉപയോഗിക്കില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഏത് പ്രതികൂല സാഹചര്യമുണ്ടായാലും ആണവ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.