വോട്ടര്‍മാരുടെ സ്വകാര്യതയെ ബാധിക്കും; പോളിങ് സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Wait 5 sec.

ന്യൂഡല്‍ഹി | പോളിങ് സ്റ്റേഷനിലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പങ്കുവെക്കണമെന്ന ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമീഷന്‍. വോട്ടര്‍മാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണത്താലാണ് ഇത് അനുവദിക്കാത്തതെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത് സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കും 1950-51 ലെ ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധവുമാണെന്നും കമ്മീഷന്‍ പറഞ്ഞു. ഏതെങ്കിലും ഗ്രൂപ്പിനോ വ്യക്തികള്‍ക്കോ വോട്ടര്‍മാരെ തിരിച്ചറിയുന്ന രീതിയില്‍ ദൃശ്യങ്ങള്‍ കൈമാറുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരുടെ സുരക്ഷയെ ബാധിക്കും. ഒരു പ്രത്യേക ബൂത്തില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് കുറഞ്ഞ വോട്ട് ലഭിച്ചാല്‍ ദൃശ്യങ്ങളിലൂടെ ഏതൊക്കെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്നും ഇല്ലെന്നും മനസിലാക്കി അവരെ ഭീഷണിപ്പെടുത്തും.ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം മാത്രമേ സി സി ടി വി ദൃശ്യം സൂക്ഷിക്കുകയുള്ളൂ. ഈ സമയപരിധിക്കുള്ളില്‍ നല്‍കുന്ന ഹരജികളില്‍ ദൃശ്യം കോടതിയില്‍ ഹാജരാക്കും. തെരഞ്ഞെടുപ്പ് വിധിയെ കോടതി ചോദ്യം ചെയ്തില്ലെങ്കില്‍ സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോ ഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.