വിതുരയില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

Wait 5 sec.

തിരുവനന്തപുരം| വിതുരയില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി. കല്ലാര്‍ സ്വദേശി ദിവ്യയുടെ ആള്‍താമസം ഇല്ലാത്ത വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്.സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു. പാലായിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയായ ദിവ്യയും കുടുംബവും കഴിഞ്ഞ ഒരു മാസമായി  പാലായിലാണ് താമസം.വിതുരയില്‍ അടച്ചിട്ടിരുന്ന വീടിനു സമീപത്ത് താമസിക്കുന്ന ദിവ്യയുടെ മാതാവാണ് ഇന്ന് രാവിലെ വീട്ടില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. അടുക്കള വാതില്‍ കുത്തിത്തുറന്നിരിക്കുന്നതായി കണ്ടു. പിന്നീട് നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സംഭവം ഉടന്‍ വിതുര പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.