‘ഒരു വട്ടം കൂടി ആ പഴയ ഓർമ്മകളിലേക്ക് ‘: മുൻകാല പ്രവർത്തകരുടെ സംഗമത്തിൽ നേതാക്കൾ ഒത്തുചേർന്നപ്പോൾ

Wait 5 sec.

‘ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം’ എന്ന ഗാനം പോലെ മധുരമാണ് ഓരോ ഒത്തു ചേരലും. എസ് എഫ് ഐ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുൻകാല പ്രവർത്തകരുടെ സംഗമത്തിൽ മുൻകാല നേതാക്കൾ ഒരിക്കൽ കൂടി ഒത്തുകൂടി. സംഗമത്തിൽ ലിൻ്റോ ജോസഫ് എംഎൽ എ, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ്, ടി വിശ്വനാഥൻ, ദിപു പ്രേംനാഥ് തുടങ്ങി പൂർവ്വകാല SFI പ്രവർത്തകർ ഒത്തു ചേർന്നു.Also read – ചോർന്നൊലിച്ച് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്; വീഡിയോ വൈറലായതോടെ പ്രതികരിച്ച് റെയിൽവേജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട് വച്ചാണ് എസ്എഫ്‌ഐയുടെ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാക രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ കലാലയമായ ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പതാക ജാഥ ഉദ്ഘാടനം ചെയ്തു.The post ‘ഒരു വട്ടം കൂടി ആ പഴയ ഓർമ്മകളിലേക്ക് ‘: മുൻകാല പ്രവർത്തകരുടെ സംഗമത്തിൽ നേതാക്കൾ ഒത്തുചേർന്നപ്പോൾ appeared first on Kairali News | Kairali News Live.