സദാചാര കുറ്റകൃത്യങ്ങള്‍ക്കും മദ്യ വില്‍പ്പനയ്ക്കും 64 പേര്‍ അറസ്റ്റില്‍

Wait 5 sec.

മനാമ: ബഹ്റൈനില്‍ പൊതു സദാചാര ലംഘനങ്ങള്‍, നിയമവിരുദ്ധ മദ്യ വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ 64 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള ആന്റി-ഹ്യൂമന്‍ ട്രാഫിക്കിംഗ് ആന്‍ഡ് പബ്ലിക് മോറല്‍സ് ഡയറക്ടറേറ്റാണ് ഇവരെ പിടികൂടിയത്.ഓരോ കേസും വ്യക്തിഗതമായി കൈകാര്യം ചെയ്തതായും അന്വേഷണങ്ങള്‍ തുടരുന്നതിനാല്‍ സംശയിക്കപ്പെടുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. The post സദാചാര കുറ്റകൃത്യങ്ങള്‍ക്കും മദ്യ വില്‍പ്പനയ്ക്കും 64 പേര്‍ അറസ്റ്റില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.