മൈ ഗവ് ആപ്പില്‍ ഇനി സൈറണ്‍ മുഴങ്ങും; പുതിയ സംവിധാനം

Wait 5 sec.

മനാമ: പൊതുജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി മൈ ഗവ് ആപ്പിലും ഇനി സൈറണ്‍ മുഴങ്ങും. ഇതിനായുള്ള സംവിധാനങ്ങള്‍ ആക്ടീവാക്കി വെക്കണമെന്ന് എല്ലാ പൗരന്മാരോടും പ്രവാസികളോടും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) ആവശ്യപ്പെട്ടു.അടിയന്തര ഘട്ടങ്ങളില്‍ പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ പൊതുജനങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, അതുവഴി ജനങ്ങളെ സമയബന്ധിതമായി ഉചിതമായ നടപടിയെടുക്കാന്‍ പ്രാപ്തരാക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.ഐഒഎസ്, ആന്‍ഡ്രോയിഡ് തുടങ്ങി എല്ലാ ഔദ്യോഗിക ആപ് സ്റ്റോറുകള്‍ വഴിയും മൈ ഗവ് ആപ് ഡൗണ്‍ലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയുമെന്നും അതുവഴി ജനറല്‍ നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ സജീവമാക്കാനും ഉപയോക്താക്കളോട് ഐജിഎ അറിയിച്ചു. The post മൈ ഗവ് ആപ്പില്‍ ഇനി സൈറണ്‍ മുഴങ്ങും; പുതിയ സംവിധാനം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.