ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുഎസ് സൈന്യം ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുള്ള ‘ശക്തവും വിജയകരവുമായ’ മറുപടിയാണിതെന്ന് ഇറാൻ്റെ സ്റ്റേറ്റ് മീഡിയ ഏജൻസിയായ തസ്നിം അറിയിച്ചു.ഖത്തറിന്റെ ആകാശത്ത് മിസലുകൾ എത്തിയ വീഡിയോ പുറത്തു വന്നു. ഖത്തറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികളായ എഎഫ്പിയും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ മിസൈൽ ആക്രമണം. കഴിഞ്ഞ ഞായറാഴ്ചയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന് അനുമതി നൽകിയത്.ഈ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു.മേഖലയിലെ സംഭവവികാസങ്ങളെ തുടർന്നുണ്ടായ മുൻകരുതൽ നടപടികളുടെ ഭാഗമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളിലൊന്നാണ് ഖത്തറിലെ അൽ ഉദൈദ് എയർബേസ്.മിസൈൽ ആക്രമണത്തിൽ ആളപായം ഉണ്ടായതായി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല.ഈ സംഭവവികാസം മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.Footage captures the launch of PATRIOT interceptors in Qatar, engaging incoming Iranian ballistic missiles targeting Al Udeid Air Base. pic.twitter.com/AOvcTRTpu0— GMI (@Global_Mil_Info) June 23, 2025 The post ഖത്തറിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ; ഖത്തർ വ്യോമ പാത താത്കാലികമായി അടച്ചു. appeared first on Arabian Malayali.