തിരുവനന്തപുരം ∙ ഗുണ്ടകളെ പിടികൂടാൻ പോകുമ്പോൾ പിസ്റ്റൾ കയ്യിൽ കരുതണമെന്നും മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കാൻ തയാറായാൽ അവരെ കീഴ്പ്പെടുത്താനും സ്വയരക്ഷയ്ക്കും വെടിവയ്ക്കാൻ മടിക്കേണ്ടെന്നും പൊലീസിനു നിർദേശം. നിയമപ്രകാരം ഇത്തരം അവസരങ്ങളിൽ പിസ്റ്റൾ ഉപയോഗിക്കാമെങ്കിലും പൊലീസിൽ അതു കീഴ്‌വഴക്കമാക്കിയിരുന്നില്ല. തൃശൂരിൽ കഴിഞ്ഞദിവസം ഗുണ്ടയുടെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടകൾ പരസ്പരം ഏറ്റുമുട്ടിയ ശേഷം പൊലീസ് സംഘത്തെ വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു.