ഡൽഹി മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കുന്നു; 60 ദിവസത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ നവീകരണം

Wait 5 sec.

ന്യൂഡൽഹി ∙ രാജ്നിവാസ് മാർഗിലെ ഒന്നാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയാക്കാനായി 60 ദിവസത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. അതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. നാളെമുതൽ നടപടികൾ തുടങ്ങും. രാജ്നിവാസ് മാർഗിലെ രണ്ടാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസാകും. ഔദ്യോഗിക വസതിയുടെ നവീകരണം പൂർത്തിയാകുന്നതുവരെ ഷാലിമാർ ഗാർഡനിലെ വീട്ടിൽ തന്നെയാകും മുഖ്യമന്ത്രി താമസിക്കുക.