സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്കുള്ള സാധ്യത നിലനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലയിൽ കടൽക്ഷോഭ സാധ്യതയുഉള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.ALSO READ: രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല തകർത്ത് എൻസിബി കൊച്ചി യൂണിറ്റ്; മൂവാറ്റുപുഴ സ്വദേശി പിടിയിൽഅലര്‍ട്ടുകളുടെ പ്രഖ്യാപനം ഇങ്ങനെറെഡ് അലര്‍ട്ട് : 24 മണിക്കൂറിനിടെ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യം.ഓറഞ്ച് അലര്‍ട്ട് : 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം.യെല്ലോ അലര്‍ട്ട് : 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം.കടലാക്രമണ സാഹചര്യത്തിലെ ജാഗ്രതാനിര്‍ദേശംകടല്‍ക്ഷോഭത്തിന് സാധ്യതയുള്ളപ്പോള്‍ അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണം.വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണം, മത്സ്യബന്ധനത്തിലേര്‍പ്പെടരുത്.മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കണം.മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിവച്ച് സൂക്ഷിക്കണം.The post തിമിർത്ത് പെയ്യാൻ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.