ബാംഗ്ലൂരിലും മൈസൂരിലും ഏറെ ജനപ്രിയ വിഭവമാണ് തട്ട് ഇഡലി. സാധരണ ഇഡലിയുടെ വലുപ്പത്തിൽ നിന്നും വൈറ്റാത്യസ്തമാണ് തട്ട് ഇഡലി. വളരെ മൃദുവും, നേർത്തതും, സാധാരണയുള്ള ഇഡലിയേക്കാൾ വലുതുമാണ് തട്ട് ഇഡലി. തട്ട് ഇഡലിയിലേക്ക് ചമ്മന്തിപൊടി വിതറുമ്പോൾ അവ പൊടി തട്ട് ഇഡലിയാകുന്നു.2 കപ്പ് ഇഡലി അരി, 1 കപ്പ് ഉഴുന്ന് പരിപ്പ്, ¾ കപ്പ് അവിൽ, ആവശ്യത്തിന് എണ്ണയുമാണ് തട്ട് ഇഡലി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം, ഒരു വലിയ ബൗളിൽ 2 കപ്പ് ഇഡ്ഡലി അരി 5 മണിക്കൂർ നേരത്തേക്ക് കുതിർത്ത് വയ്ക്കുക. മറ്റൊരു ബൗളിൽ ഉഴുന്ന് പരിപ്പ് 3 മണിക്കൂർ സമയത്തേക്കും കുതിർക്കുക. ഉഴുന്ന് പരിപ്പിൽ നിന്ന് വെള്ളം വറ്റിച്ച് ആവശ്യാനുസരണം വെള്ളം ചേർത്ത് മിനുസമാർന്ന മാവാക്കി അരച്ചെടുക്കുക. മിനുസമാർന്നതും മൃദുവായതുമായ ഉഴുന്ന് മാവ് ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. മിക്സിയിൽ കുതിർത്ത അരിയും ¾ കപ്പ് അവിലും ചേർക്കുക . ആവശ്യാനുസരണം വെള്ളം ചേർത്ത് മാവിന്റെ രൂപത്തിലേക്ക് അരയ്ക്കുക. അരിമാവ് നേരത്തെ ഉണ്ടാക്കിവെച്ച ഉഴുന്ന് മാവിലേക്ക് ചേർക്കുക. എല്ലാം നന്നായി യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.Also read – സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ ചെറിയ മധുരമുള്ള പുളിശ്ശേരി സിംപിളായി തയ്യാറാക്കിയാലോ ?ഇനി മാവ് 8 മുതൽ 10 മണിക്കൂർ വരെ അടച്ചുവെക്കുക. മാവിൽ 1½ ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു പ്ലേറ്റിലേക്ക് എന്ന പുരട്ടുക. എണ്ണ പുരട്ടിയ പ്ലേറ്റിലേക്ക് മാവ് ഒഴിക്കുക. ഇനി പ്ലേറ്റ് അനുയോജ്യമായ പാത്രത്തിൽ വെച്ച ഇഡലി വേവിച്ചെടുക്കുക. സ്വാദിഷ്ടമായ തട്ട് ഇഡലി റെഡി. ചൂട് സാമ്പാറിനൊപ്പമോ ചട്ണിയോടൊപ്പമോ ഇഡലി ആസ്വദിക്കാം.The post രാവിലെ ഇഡലിയിൽ ഒരു വെറൈറ്റി ആയാലോ? ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ appeared first on Kairali News | Kairali News Live.